District News
നിലമ്പൂര്: പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത ക്രൈം കേസ് പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം വണ്ടൂര്, നായാടിക്കുന്ന് സ്വദേശി നിരവില് വീട്ടില് അലിയുടെ മകന് റിഷാദ് മോന് എന്നയാള്ക്കെതിരേയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലമ്പൂര് പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത ക്രൈം. നമ്പര്. 103/2026 കേസിലെ പ്രതിയാണ് ഇയാൾ. ഇപ്പോൾ ഒളിവിലാണ്.
പ്രതി തന്റെ ഉടമസ്ഥതയിലുള്ള കെ.എല് -46- ക്യു-9252 നമ്പറിലുള്ള ബൈക്കിലാണ് ഒളിവില് പോയത്. പ്രതിയുടെ ശരീര വിവരങ്ങള്: ഉയരം: 172 സെന്റീ മീറ്റർ. ശരീരപ്രകൃതി: മെലിഞ്ഞത്, ഇരുനിറം. മുഖലക്ഷണം: നീണ്ട മുഖം, നീണ്ട മൂക്ക്, കറുത്ത മുടിയും കറുത്ത കണ്ണുകളും. സംസാരിക്കുന്ന ഭാഷകള്: മലയാളം, ഹിന്ദി, അറബിക്. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള് ലഭിക്കുന്നവര് താഴെ പറയുന്ന നമ്പറുകളില് അറിയിക്കണമെന്ന് നിലമ്പൂര് ഇന്സ്പെക്ടര് ഓഫ് പോലീസ് അറിയിച്ചു: നിലമ്പൂര് പോലീസ് സ്റ്റേഷന്: 04931-220241 സ്റ്റേഷന് ഹൗസ് ഓഫീസര് (എസ്എച്ച്ഒ): 9497987173, സബ് ഇന്സ്പെക്ടര് (എസ്ഐ): 9846880411.
National
ചെന്നൈ: തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കും സഹോദരൻ ആർ.വി. അശോക്കുമാറിനും എതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ടിവികെ എംഎൽഎ എൻ. ഇളയരാജയുടെ പരാതിയിലാണ് സെന്തിൽ ബാലാജിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്പീക്കർക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ 35 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ടിവികെ എംഎൽഎ പരാതിയിൽ ഉന്നയിച്ചിരുന്നു. കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Business
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 26ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
Kerala
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് താപനില സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുള്ളത്.
നേരിയ തോതിലുള്ള വേനൽമഴ ലഭിക്കുമെങ്കിലും നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് കുറയാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നാളെ വരെ പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയാകാൻ സാധ്യതയുണ്ട്.
കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും, കോട്ടയത്ത് 38 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,750 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും www.finance.kerala.go v.in) സന്ദർശിക്കുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 3,700 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
Business
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,850 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.